Saturday, November 7, 2026

ആലുവ തോട്ടുമുഖത്ത് വാഹനപകടം; യുവാവിന് ദാരുണാന്ത്യം

ആലുവ തോട്ടുമുഖത്ത് വാഹനപകടത്തിൽ യുവാവ് മരിച്ചു. ഇപ്പോൾ പാലക്കാട് വടക്കഞ്ചേരിയിൽ താമസിക്കുന്ന ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കുഴങ്ങരയിലെ വലിയപറമ്പിൽ വീട്ടിൽ ബ്രോഡ് വേ  സാലിഹിൻ്റെ മകൻ മുഹമ്മദ് റാസിലാ(22)ണ് മരിച്ചത്. റാസിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചുവെന്നാണ് വിവരം. പിടിച്ച വാഹനം പിന്നീട് നിർത്താതെ പോയി. ഇന്ന് വൈകിട്ട് 7 മണിയോടെ ആലുവ തോട്ടുമുഖത്തെ മഹിളാലയം കവലക്ക് സമീപത്താണ് അപകടമുണ്ടായത്. റോഡിൽ വീണു കിടക്കുകയായിരുന്ന മുഹമ്മദ് റാസിലിനെ നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. നിർത്താതെ പോയവാഹനം കണ്ടെത്തുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.റോഡിൽ തെറിച്ചു വീണ റാസിൽ അമിതമായി രക്തം ചോർന്നു പോയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം ആലുവയിലെ രാജഗിരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബിൻസിയാണ് മാതാവ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments