Wednesday, November 4, 2026

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം; യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

കടപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചാരണാർത്ഥം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി തെക്കരകത്ത് കരീംഹാജി ഉദ്ഘാടനം ചെയ്തു അഞ്ചങ്ങാടി സെന്ററിൽ നൂറിലധികം മത്സരാർഥികൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ  അൽസാബിത്ത് ടി.കെ.ടി ഒന്നാം സ്ഥാനവും സാബിത്ത് വട്ടേക്കാട്  രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.ആർ ഇബ്രാഹിം ട്രോഫികൾ സമ്മാനിച്ചു. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ആർ.എച്ച് അലി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എം മുജീബ്, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം മനാഫ്, മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ സൈദ്മുഹമ്മദ്‌ പോക്കാക്കില്ലത്ത്, ആർ.കെ ഇസ്മായിൽ, റിയാസ് പൊന്നാക്കാരൻ, ഹസീന താജുദ്ധീൻ, സാലിഹ ഷൗക്കത്ത്, ആസിഫ് വാഫി, എം.ബി ഷാഹുൽഹമീദ്, ഷമീർ വട്ടേക്കാട്, പി.എം ഷാജഹാൻ, പി.കെ ഫക്രുദീൻ, പി.കെ അലി, കെ.എം സൈദ്മുഹമ്മദ്‌, ജലാൽ, ലത്തീഫ്, സൻസാർ, മുനീർ വട്ടേക്കാട്, എന്നിവർ സംബന്ധിച്ചു. ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ നവംബർ 6,7,8 തിയ്യതികളിൽ എറണാകുളത്ത് വെച്ചാണ് സമ്മേളനം നടക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments