ചാവക്കാട്: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ നവംബർ 6,7,8 തിയ്യതികളിലായി എറണാകുളത്ത് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം യൂത്ത് ലീഗ് പുതിയറ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ പി എ ഹാഷിം മാലിക്ക് പതാക ഉയർത്തി.മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് എം എസ് സ്വാലിഹ്, പി പി ഷാഹു, താഴത്ത് മജീദ്, റ്റി എച്ച് ബക്കർ, പി എ ഖലീൽ, പി കെ ഷിബിലി എന്നിവർ നേതൃത്വം നൽകി
