Tuesday, November 3, 2026

സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ടാം സ്ഥാനം; മുഹമ്മദ് റിസ്‌വാന് സ്വീകരണം നൽകി

ഒരുമനയൂർ : കോഴിക്കോട് നടന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ ബിലോ 14 മിക്‌സഡ് സ്റ്റാൻ്റിംഗ് ബോൾ ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് റിസ്‌വാനെ ഒരുമനയൂർ മാങ്ങോട്ട് എ.യു.പി സ്കൂൾ  പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം താഹിർ റിസ്വാനെ പൊന്നാട അണിയിച്ച് മൊമെൻ്റൊ നൽകി ആദരിച്ചു. പിടിഎ പ്രസിഡണ്ട് ഹനീഫ മാളിയേക്കൽ അധ്യക്ഷത വഹിച്ചു.  വാർഡ് മെമ്പർ വി.സി ധനേഷ്, സീനിയർ അധ്യാപിക രജനി എന്നിവർ സംസാരിച്ചു. കേൾവി പരിമിതിയുള്ള മുഹമ്മദ് റിസ്വാന് ബിആർസി സ്പെഷ്യൽ എജ്യുക്കേറ്റർ നസീറ, രക്ഷിതാക്കൾ, അധ്യാപകർ, എന്നിവരുടെ മികച്ച പിന്തുണയും കഠിന പരിശീലനവും നൽകിയാണ് ഈ നേട്ടത്തിന് അർഹനാക്കിയത്. ഒരുമനയൂർ സ്വദേശികളായ ഉമ്മർകുട്ടി നസീറ ദമ്പതികളുടെ മകനാണ് ഏഴാം ക്ലാസുകാരനായ ഈ കൊച്ചുമിടുക്കൻ. ചടങ്ങിൽ നസീറ ടീച്ചറെ ആദരിച്ചു. ഹെഡ് മിസ്ട്രസ് ഇ.ടി ഷിനിഫ്ലവർ സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് പി.ഒ ഷബീർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments