Thursday, November 5, 2026

അതിഥി തൊഴിലാളികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു

 ചാവക്കാട്: ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ – ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.  എൻ.കെ അക്ബർ എം.എൽ.എ  ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷർമിള സത്താർ, ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.ആർ വിനു, ജില്ല മലേറിയ ഓഫീസർ സന്തോഷ് ജോർജ്ജ്, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ഒ.കെ.ആർ മണികണ്ഠൻ, ഡോ. കെ.ആർ അർത്ഥന, പി.എം ഷിനോയ് എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫീസർ സി. ജംഷീർ   ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. സംസ്ഥാനത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയും നിയമ പരിരക്ഷയും ലക്ഷ്യമിട്ടായിരുന്നു ക്യാമ്പ്. നിരവധി അതിഥി തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്ത് സൗജന്യ വൈദ്യ പരിശോധനയ്ക്ക് വിധേയരായി. അസിസ്റ്റന്റ് ലേബർ ഓഫീസർ വി.കെ റഫീഖ് പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാ ലേബർ ഓഫീസർ സി. വിനോദ് കുമാർ സ്വാഗതവും അസിസ്റ്റന്റ് ലേബർ ഓഫീസ് സീനിയർ ക്ലർക്ക് എം. മിനി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments