ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രി കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബര്‍ ആറിലേക്ക് മാറ്റി. നവംബര്‍ 2 ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മന്ത്രി കെ മുരളീധരൻ്റെ അസൗകര്യത്തെ തുടർന്നാണ് മാറ്റിയത്. 6 ന് വൈകീട്ട് 5 മണിക്ക് ഉദ്ഘാടനം നടക്കും. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.82 കോടി രൂപ ചെലവിലാണ് അത്യാഹിത വിഭാഗം സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ പിണറായി സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. 2025 ല്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രി തറക്കല്ലിട്ട കെട്ടിടം 2 വര്‍ഷത്തിനകം തന്നെ പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കുന്നതിന് സാധിച്ചു. 20000 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിട്ടുള്ള ഒന്നാംഘട്ട പ്രവര്‍ത്തിയില്‍ കാഷ്വാലിറ്റി, എക്സ്റേ വിഭാഗം, ഫാര്‍മസി, മൈനര്‍ ഒ.ടി, ഡോക്ടേഴ്സ്/നഴ്സസ് റൂം, ഇസി.ജി, മെയില്‍/ ഫീമെയില്‍/ പീടിയാട്രിക്ക് വാർഡുകള്‍, മെഡിക്കല്‍ ഐ.സി.യു എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടന പരിപാടിയില്‍ ചാവക്കാട് നഗരസഭാ ചെയർമാൻ എ. എച്ച്. അക്ബർ, ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ സുനിതാ അരവിന്ദൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. ഷിബു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജില ഗിരി, ചാവക്കാട് നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി, എങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. സേവ്യർ, ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം. താഹിർ, പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റസ്ല റഹീം, വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിൽസി ബാബു, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം. മനാഫ്, വിവിധ രാഷ്ട്രീയ നേതാക്കൾ ആരോഗ്യവകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
