Saturday, October 31, 2026

തൃശൂർ ജില്ല സഹോദയ ഖോ-ഖോ മത്സരം; അണ്ടർ 19 വിഭാഗം പെൺകുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ജേതാക്കൾ

ഗുരുവായൂർ: തൃശൂർ ജില്ല സഹോദയ ഖോ-ഖോ മത്സരത്തിൽ അണ്ടർ 19 വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ്മീഡിയം സ്കൂൾ ജേതാക്കളായി. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ഖോ-ഖോ മത്സരത്തിൽ അണ്ടർ 19   പെൺകുട്ടികളുടെ വിഭാഗത്തിൽ കാക്കശ്ശേരി  വിദ്യാവിഹാർ വിദ്യാലയം രണ്ടാം സ്ഥാനം കരസ്ഥമാക്കി. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനവും കാക്കശ്ശേരി  വിദ്യാ വിഹാർ  രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ടി. രേഖ,  സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ.വി പ്രശാന്ത്  എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments