കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൻ്റെ ഭാഗമായുള്ള വോളിബോൾ മത്സരങ്ങൾക്ക് തുടക്കമായി. പഞ്ചായത്തിലെ 25 ഓളം ക്ലബ്ബുകൾ മറ്റൊരുക്കുന്ന വോളിബോൾ മത്സരങ്ങൾ വട്ടേക്കാട് നാട്ടുവേദി ഗ്രൗണ്ടിലാണ് നടക്കുന്നത്. വോളിബോൾ മത്സരങ്ങളുടെ ഉദ്ഘാടനം ഗുരുവായൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എസ്.ഡി.സജിത്ത്ലാൽ നിർവഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം.മനാഫ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അഷ്ക്കർ അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.ദിലീപ്കുമാർ, ഗുരുവായൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മുഹമ്മദ് അൻസാർ, കടപ്പുറം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അമൽജിത്ത്, പഞ്ചായത്ത് ഉദ്യോഗസ്ഥരായ സി.എസ്.സന്തോഷ്കുമാർ, ആർ.കെ.മുഹമ്മദ് ഷെഫീഖ് വിവിധ ക്ലബ്ബാംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
