Saturday, October 31, 2026

‘ഹരിഭക്തി നവകം’ ഗുരുവായൂരപ്പന് സമർപ്പിച്ചു

ഗുരുവായൂർ ഭക്തിയുടെ ഒമ്പത് ഭാവങ്ങളെ ആസ്പദമാക്കി രചിച്ച ‘ഹരിഭക്തി നവകം’ കീർത്തനങ്ങൾ ഗുരുവായൂരപ്പന് സമർപ്പിച്ചു. ക്ഷേത്രം പത്തുകാരുടെ ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായാണ് സമർപ്പണം നടന്നത്. ശ്രവണം, കീർത്തനം, വിഷ്ണോർ സ്മരണം, പാദസേവനം, അർച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നീ നവവിധ ഭക്തി ഭാവങ്ങളെ ആസ്പദമാക്കി കലിയുഗവരദനായ ഗുരുവായൂരപ്പനെ സ്തുതിച്ച് വാഗ്ഗേയകാരൻ തുളസീവനം രാമചന്ദ്രൻ നായർ രചിച്ച് മാവേലിക്കര പ്രഭാകരവർമ്മ ചിട്ടപ്പെടുത്തിയ ഒമ്പത് കീർത്തനങ്ങളാണ് ഹരിഭക്തി നവകം. പത്മശ്രീ ഡോ. കെ. ഓമനക്കുട്ടിയുടെ ശിഷ്യയും റിട്ട. അധ്യാപികയുമായ കർപ്പകവള്ളി ശങ്കറിന്റെ നേതൃത്വത്തിലാണ് സമർപ്പണം നടന്നത്. ഡോ. വർണ്ണ, സ്മിത, ജയലക്ഷ്മി, സുജാത, സബിത, ഹർഷ, രമ, ജയന്തി, ജയശ്രീ, രാജേഷ് എന്നിവർ പങ്കെടുത്തു. രാധിക പരമേശ്വരൻ വയലിനിലും ശബരീഷ് മൃദംഗത്തിലും  പക്കമേളമൊരുക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments