Saturday, October 31, 2026

മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

ചാവക്കാട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം ലീഡേഴ്‌സ് മീറ്റ് ചാവക്കാട് തഖ്ദീസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജലീൽ വലിയകത്ത് ഉദ്ഘാടനം ചെയ്തു. ‘അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനും സമ്മേളനത്തിലേക്കുള്ള പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും നേതാക്കൾ ആഹ്വാനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി കബീർ ഫൈസി അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.ആർ. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ആർ.പി. ബഷീർ, ജില്ലാ സെക്രട്ടറി പി.കെ. ബഷീർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്‌റഫ് ചോലയിൽ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആരിഫ് പാലയൂർ എന്നിവർ സംസാരിച്ചു. മുഹമ്മദ് നാസിഫ്, റാഫി വൈലത്തൂർ, സൈദ് മുഹമ്മദ് പോകാകില്ലത്ത്, അലി അകലാട്, അസീസ് മന്നലംകുന്ന്, ഹുസൈൻ എടയൂർ, റിയാസ് പൊന്നാക്കാരൻ, സി.യു. ഷക്കീർ, സാലിഹ് ഷൗക്കത്ത്, ടി.എസ് സബാഹ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments