ഗുരുവായൂർ: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശികളായ ഹരിദാസൻ (69), ഭാര്യ കോമള (63) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുവായൂർ കൈരളി ജംഗ്ഷനിൽ ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരെയും ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
