ചാവക്കാട്: നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ തീരദേശ ഹൈവേക്ക് ഭൂമി ഏറ്റെടുക്കാനുള്ള നീക്കം തടയുമെന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി മുസ്താഖ് അലി. കേരള നിയമസഭയിൽ തീരദേശ ഹൈവേയെ കുറിച്ച് സബ്മിഷൻ ഉന്നയിച്ച് സംസാരിച്ച എംഎൽഎയും ആയതിനു മറുപടി പറഞ്ഞ റവന്യൂ വകുപ്പ് മന്ത്രിയും തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെടുന്ന തീരദേശ വാസികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ച് ഒരു പരാമർശവും നടത്താതെ പോയത് ദൗർഭാഗ്യകരമാണ്. 2027 ഡിസംബർ 31 നുള്ളിൽ തീരദേശ ഹൈവേക്ക് വേണ്ട സ്ഥലം ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപനം ഉണ്ടായിട്ടുള്ളത്. അടിയന്തരമായി റവന്യൂ വകുപ്പ് മന്ത്രി ഇടപ്പെട്ടു ഭൂമിയും സ്ഥലം നഷ്ടപ്പെടുന്ന തീരദേശവാസികൾക്ക് നഷ്ടപരിഹാര തുക പ്രഖ്യാപിക്കണമെന്നും നഷ്ടപരിഹാരത്തുക പ്രഖ്യാപിക്കാത്ത പക്ഷം തീരദേശ ഹൈവേക്ക് സ്ഥലവും വീടും ഏറ്റെടുക്കുന്നത് തടയുമെന്ന് അദ്ദേഹം പറഞ്ഞു.
