തൃശൂർ: 37-ാമത് തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ ചേർന്ന യോഗത്തിൽ തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് അധ്യക്ഷത വഹിച്ചു. 16 വേദികളിലായി ഡിസംബർ രണ്ടു മുതൽ അഞ്ചുവരെയാണ് തൃശ്ശൂർ ജില്ലാ റവന്യൂ കലോത്സവം നടത്തപ്പെടുന്നത്. തൃശ്ശൂർ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല സ്വാഗതം പറഞ്ഞു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ജോർജ്, തൃശ്ശൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. വില്ലി ജിജോ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബുഷറ, ഷക്കീല, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി. ശ്രീജ, തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അജിത് ജോൺ, ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കെ.പി. സ്റ്റിവി, സമഗ്ര ശിക്ഷാ കേരളം ജില്ല പ്രോഗ്രാം ഓഫീസർ സാലിഹ് പുളിയഞ്ഞാലിൽ, ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ. കെ.എ. ഉഷ, ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ കെ.എ. വർഗീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടർ കെ.എ റഹീന തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക ഡോ. ബിന്ദു. കെ.പി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ജനപ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
