Friday, October 30, 2026

മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദിന് ദുബായിൽ ഊഷ്മള സ്വീകരണം

ദുബായ്: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ദുബായിലെത്തിയ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ സുബൈദ മുഹമ്മദിന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻകാസ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ ഊഷ്മള സ്വീകരണം നൽകി. ഇൻകാസ് സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് വർക്കിംഗ് പ്രസിഡന്റ് ബി. പവിത്രൻ, ഇൻകാസ് തൃശ്ശൂർ ജില്ലാ കമ്മിറ്റിക്കുവേണ്ടി ജില്ലാ പ്രസിഡന്റ് ഫിറോസ് മുഹമ്മദാലി, ട്രഷറർ മിസ്ബ യൂനസ്, വനിതാ വിഭാഗത്തെ പ്രതിനിധീകരിച്ച് സിനു ഫിറോസ്, അനിത് ഷണ്മുഖൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ഇൻകാസ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുമായി ദീർഘകാലമായി അടുത്ത ബന്ധം പുലർത്തുന്ന സുബൈദ മുഹമ്മദിന്റെ ദുബായ് സന്ദർശനത്തിൽ പ്രവർത്തകർ സന്തോഷം രേഖപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments