ഗുരുവായൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം 42-ാം വാർഷിക സമ്മേളനം സമാപിച്ചു. ഗുരുവായൂർ ഫെസിലിറ്റേഷൻ സെന്ററിൽ ഡിസിസി സെക്രട്ടറി അഡ്വ. ടി.എസ് അജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി പോളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം കുഞ്ഞിമൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് എം.സി പോളച്ചൻ, വി.സി ജോൺസൺ, അരവിന്ദൻ പല്ലത്ത്, കെ. ഗിരീന്ദ്ര ബാബു, സംസ്ഥാന കമ്മിറ്റി അംഗം എം.എഫ് ജോയ്, സംസ്ഥാന കൗൺസിലർ വി.കെ ജയരാജൻ, തോംസൺ വാഴപ്പിള്ളി, ബ്രില്യന്റ് വർഗീസ്, പി.ഐ ലാസർ, പ്രൊഫ. സി.എം വിജയകുമാരി, പി. മുകുന്ദൻ, എം. കോയക്കുട്ടി, കെ.എ ഫ്രാൻസിസ്, വി.പി ഹരിഹരൻ തുടങ്ങിയവർ സംസാരിച്ചു.
