ചാവക്കാട്: മണത്തലയിൽ ദേശീയപാത സർവീസ് റോഡിലെ കുഴിയടച്ചു. ഇത് സംബന്ധിച്ച് സർക്കിൾ ലൈവ് ന്യൂസ് ജനശബ്ദം വാർത്തക്ക് പിന്നാലെയാണ് നടപടി. വാർഡ് കൗൺസിലർ പി.ഐ വിശ്വംഭരൻ ജില്ല കളക്ടർക്കും, പൊതുപ്രവർത്തകൻ ശ്രീനാഥ് നെടിയേടത്ത് ദേശീയപാത അധികൃതർക്കും പരാതി നൽകിയിരുന്നു. അപകടഭീഷണി ഉയർത്തിയ കുഴി നികത്തി മുകളിൽ ടാർ ചെയ്തു. ദിവസേന നൂറുകണക്കിന് വാഹനങ്ങളും വിദ്യാർത്ഥികൾ ഉൾപ്പെടെ ഇരുചക്രയാത്രക്കാരും സഞ്ചരിക്കുന്ന റോഡിലെ കുഴി വൻ അപകടഭീഷണിയായിരുന്നു. കുഴിയിൽ നാട്ടുകാർ താൽക്കാലികമായി ചെടി വെച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയായിരുന്നു. രാത്രികാലങ്ങളിലും മഴയത്തും കുഴി കാണാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന അവസ്ഥയായിരുന്നു.
