ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ
“നിർമലം – പുതുയുഗ ശുചിത്വകേരളം” ക്യാമ്പയിന്റെ ഭാഗമായി ഗ്രീൻ കേഡറ്റ്സ് കോപ്സിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം സംഘടിപ്പിച്ചു. മാലിന്യ പരിപാലന പരിസ്ഥിയുമായി ബന്ധപ്പെട്ട് വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ആദ്യപടിയായി ആരോഗ്യമുള്ള ജനത, സുസ്ഥിരമായ പരിസ്ഥിതി എന്നിവ ലക്ഷ്യം വെച്ച് പുതു തലമുറയുടെ സഹായത്തോട് കൂടി നഗരസഭയിലെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രത്യേക കർമ്മ പദ്ധതിയാണ് ‘ഗ്രീൻ കേഡറ്റ്സ് കോപ്സ്’. ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബിന്ദു അജിത്കുമാർ യൂണിഫോം വിതരണം ഉത്ഘാടനം ചെയ്തു. 243 വിദ്യാർഥികൾക്കാണ് യൂണിഫോം വിതരണം ചെയ്തത്. മാലിന്യ സംസ്ക്കരണ സംവിധാനങ്ങളെ കുറിച്ചും വിദ്യാലയങ്ങളിലും വീടുകളിലും പൊതു ഇടങ്ങളിലും ശുചീകരണ പ്രവർത്തികൾ ഉൾപ്പടെ വിദ്യാർഥികൾ പൊതു സമൂഹത്തിനായി ചെയ്യേണ്ടതായ ഉത്തരാവാദിത്വങ്ങളെ സംബന്ധിച്ചും ക്ലീൻ സിറ്റി മാനേജർ എൻ.എസ് ഷൈൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ്. ഹർഷിദ് എന്നിവർ ബോധ വൽക്കരണ ക്ലാസ് നയിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.ഡി രാജേഷ്, സി.ബി പ്രവീൺ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് പേരോത്ത്, രാഖി രഘുനാഥ്, എസ്. ഷബീർ ഖാൻ, എ.ബി സുജിത്കുമാർ, കെ.സി രെശ്മി, എം.എസ് ഷീബ, യങ്ങ് പ്രൊഫക്ഷണൽ ടി.എം ശ്രീന, വിദ്യാലയങ്ങളിലെ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
