ഗുരുവായൂർ: 2026–27 വർഷത്തെ ശബരിമല സീസണോടനുബന്ധിച്ച് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ ട്രാഫിക് ഡ്യൂട്ടിക്കായി 60 സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. 40 പുരുഷന്മാരെയും 20 വനിതകളെയുമാണ് നിയമിക്കുന്നത്.
25നും 55നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിമുക്തഭടന്മാർ, വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ, മറ്റ് സേനാ വിഭാഗങ്ങളിൽനിന്ന് വിരമിച്ചവർ, ഗുരുവായൂർ പരിസരവാസികൾ എന്നിവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർക്ക് ഒക്ടോബർ 28 മുതൽ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽനിന്ന് അപേക്ഷാഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 3ന് വൈകിട്ട് അഞ്ചിന് മുമ്പായി ടെമ്പിൾ പോലീസ് സ്റ്റേഷനിൽ സമർപ്പിക്കണം.
