എഴുപതാമത് ദേശീയ സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ 32 കിലോ വിഭാഗത്തിൽ കേരളത്തിനായി വെള്ളി മെഡൽ കരസ്ഥമാക്കി ദേവന. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ് ഏഴാം ക്ലാസ് വിദ്യാർഥിനിയായ ദേവന, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ജൂഡോ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. ടി.കെ അഭിജിത്ത് – റോസ്മി സ്റ്റീഫൻ ദമ്പതികളുടെ മകളാണ്.
