Monday, October 26, 2026

ശബരിമല മാളികപ്പുറം മേൽശാന്തിമാർക്ക് ഗുരുവായൂരിൽ സ്വീകരണം 

ശബരിമല മാളികപ്പുറം മേൽശാന്തിമാർക്ക് ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്ര പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. നിയുക്ത ശബരിമല മേൽശാന്തി ശങ്കരൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ദാമോദരൻ നമ്പൂതിരി എന്നിവർക്കാണ് സ്വീകരണം നൽകിയത്. ക്ഷേത്ര തിരുമുറ്റത്തെത്തിയ മേൽശാന്തിമാരെ തുളസി മാലയണിയിച്ച് പൂർണ്ണ കുംഭത്തോടെ താലപൊലിയുടെ അകമ്പടിയിൽ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്ര ദർശനത്തിനു ശേഷം നാഗഹാര ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങ് അതിരുദ്ര യജ്ഞാചാര്യൻ കിഴിയേടം രാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര പരിപാലന സമിതിയുടെ ഉപാഹര സമർപ്പണം നടന്നു. സെക്രട്ടറി കെ. രാമകൃഷ്ണൻ ഇളയത്, കെ. സുധാകരൻ നമ്പ്യാർ, ഉഷ അച്യുതൻ, അനിൽ കല്ലാറ്റ് എന്നിവർ സംസാരിച്ചു. ക്ഷേത്രപാരമ്പര്യ കൂട്ടായ്മക്ക് വേണ്ടി കൊടമന ശശികുമാർ, നിർമ്മല നായ്ക്കത്ത്, ഉഷ ശശികുമാർ, പൈതൃകം ഗുരുവായൂരിന് വേണ്ടി രവി വട്ടരങ്ങത്ത്, പ്രഹ്ളാദൻ മാമ്പറ്റ് തുടങ്ങിയവർ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. രവീന്ദ്രൻ മൂത്താണ്ടശ്ശേരി, കെ. ദാമോദരൻ, ശിവദാസ് താമരത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments