ചാവക്കാട്: മുസ്ലിം ലീഗ് നേതാവും കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന പി ബീരാൻ സാഹിബ് നിര്യാതനായി. അസുഖ ബാധിതനായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കബറടക്കം നാളെ (ചൊവ്വ) നടക്കും.
