Monday, October 26, 2026

ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി 2026–27 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ദേവസ്വത്തിലെ വിവിധ ഡിവിഷനുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 16 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. അഡ്മിനിസ്ട്രേഷൻ വിഭാഗം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ. ബിനു തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. സെക്ഷൻ ക്ലാർക്ക് രോഹിണി ശ്രീരാജും പങ്കെടുത്തു. അഡ്മിനിസ്ട്രേറ്റർ ചെയർമാനായുള്ള സമിതിയുടെ വൈസ് ചെയർമാനായി അസിസ്റ്റന്റ് മാനേജർ കെ.കെ സുഭാഷിനെയും ജനറൽ സെക്രട്ടറിയായി ക്ഷേത്രം കൊമ്പുവാദകൻ വി.സി വിനയകുമാറിനെയും ട്രഷററായി മരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ഗായത്രി ദാസിനെയും ജോയിന്റ് സെക്രട്ടറിയായി ദേവസ്വത്തിന്റെ കീഴേടം ക്ഷേത്രമായ മമ്മിയൂർ നാരായണൻകുളങ്ങരയിലെ അറ്റൻഡർ എം. മനോജിനെയും തെരഞ്ഞെടുത്തു. ദേവസ്വം ചെയർമാൻ സമിതിയുടെ മുഖ്യരക്ഷാധികാരിയായും ദേവസ്വം ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധി രക്ഷാധികാരിയായും പ്രവർത്തിക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സമിതിയുടെ കാലാവധി ഒരു വർഷമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments