Saturday, October 24, 2026

കടപ്പുറം പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

കടപ്പുറം: കടപ്പുറം പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. സിനിമ സംവിധായകൻ റഷീദ് പാറക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി.എം മനാഫ് അധ്യക്ഷത വഹിച്ചു. കലാഭവൻ സലീം, ജില്ല പഞ്ചായത്ത് അംഗം ശ്രീഷ്മ ബാബുരാജ് എന്നിവർ മുഖ്യാതിഥികളായി. വികസന കാര്യ സ്‌റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം അഷ്കർ അലി, വാർഡ് മെമ്പർമാരായ മുനീർ, എ.ആർ രാജേഷ്  എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി ദിലീപ് കുമാർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സുഹാസ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments