Friday, October 23, 2026

ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക്‌ പ്രവർത്തക കൺവെൻഷൻ സമാപിച്ചു

ചാവക്കാട്: ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക്‌ പ്രവർത്തക കൺവെൻഷനും ബ്ലോക്കിൽ വിവിധ കോളേജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി റോസ്സൽ രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് പി.പി വൈഷ്ണവ് അധ്യക്ഷത വഹിച്ചു. 
സംസ്ഥാന കമ്മിറ്റി അംഗം എറിൻ ആന്റണി, ബ്ലോക്ക്‌ സെക്രട്ടറി ഹസ്സൻ മുബാറക്ക്, കെ.എസ് വിഷ്ണു, എൻ.എൻ നിഷിൽ, മുഹമ്മദ്‌ റിനൂസ്, അമീറ സജീർ, കെ.എസ് വിസ്മയ  എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ ട്രഷറർ കെ.യു ജാബിർ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments