ഗുരുവായൂർ: കോട്ടപ്പടിയിൽ തെരുവ് നായയുടെ കടിയേറ്റ് ഒരാൾക്ക് പരിക്ക്. കോട്ടപ്പടി വാഴപ്പിള്ളി ജോഷി(56)ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. കോട്ടപ്പടി രജിസ്റ്റർ ഓഫീസിന് സമീപത്ത് വച്ചാണ് നായ ജോഷിയുടെ കാലിൽ കടിച്ചത്. ജോഷി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ നിന്ന് ചികിത്സ തേടി.
