Saturday, October 17, 2026

ചാവക്കാട് നഗരസഭാ കേരളോത്സവം: സംഘാടക സമിതി രൂപീകരിച്ചു, മത്സരങ്ങൾ ഒക്ടോബർ 31 മുതൽ

​ചാവക്കാട്: ചാവക്കാട് നഗരസഭാ കേരളോത്സവ സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ ചെയർപേഴ്സൺ എ.എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളോത്സവം പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ‘ഹരിത കേരളോത്സവം’ ലോഗോ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് എം. ഷമീർ സ്വാഗതം പറഞ്ഞു.. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. യതീന്ദ്രദാസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫൂറാ ബക്കർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷാ മാത്രംകോട്ട്, നഗരസഭ കൗൺസിർ ഷീജാ പ്രശാന്ത് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജിത്ത് കുമാർ നന്ദി പറഞ്ഞു. ​കേരളോത്സവ മത്സരങ്ങൾ ഒക്ടോബർ 31 മുതൽ ആരംഭിക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 26-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. keralotsavam.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. മത്സരങ്ങളെയും രജിസ്ട്രേഷനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നഗരസഭ ഹെൽത്ത് വിഭാഗവുമായി ബന്ധപ്പെടണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments