ഗുരുവായൂർ: 24 കേരള ബറ്റാലിയൻ എൻ സി സി യുടെ സ്വച്ഛത സേവാ പദ്ധതിയുടെ ഭാഗമായി റോഡും പരിസരവും വൃത്തിയാക്കി എൻ സി സി കേഡറ്റുകൾ. മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ ഡിവിഷൻ എൻസിസി കേഡറ്റുകളാണ് ശൂചികരണത്തിനെ നേതൃത്വം കൊടുത്തത്. സ്കൂൾ പ്രിൻസിപ്പാൾ സന്തോഷ് ടി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. മേജർ പി.ജെ സ്റ്റൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ ശുചീകരണ സമയത്ത് ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്ടർ വിശ്വഭരൻ ക്ലാസ്സെടുത്തു. കണ്ടാണശ്ശേരി പഞ്ചായത്ത് സെക്രട്ടറി രാധകൃഷ്ണൻ, അസിസ്റ്റൻ്റ് സെക്രട്ടറി ആൻ്റോ, ഹവിൽദാർ ഹേമന്ത് സിംഗ് എന്നിവർ പ്രസംഗിച്ചു. കണ്ടാണശ്ശേരി പഞ്ചായത്ത് ഓഫീസ് പരിസരം, ബസ്സ് സ്റ്റോപ്, സ്കൂൾ റോഡ് എന്നി സ്ഥലങ്ങളാണ് സ്വഛതസേവയുടെ ഭാഗമായി ശുചികരിച്ചത്. സീനിയർ കേഡറ്റുകളായ ശ്രീനന്ദൻ സി.എസ്, കാർത്തിക് യു.എ , അർജുൻ കെ. ആർ, അജ്വവിൻ, ദുർഗ്ഗ, ദിഗ്മ എന്നിവർ നേതൃത്വം നൽകി.
