ചാവക്കാട്: നന്മ ക്ലബ്ബ് ഷാഫിനഗറും ഐ ഒപ്റ്റിക്കൽസ് ചാവക്കാടും സൈമൺസ് ഐ ഹോസ്പിറ്റലും ആസ്റ്റർ ലാബ്സും ചേർന്ന് സംയുക്തമായി റാഫി മെമ്മോറിയൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ദേശീയതലത്തിൽ മികവ് തെളിയിച്ച കായിക താരങ്ങളെ ചടങ്ങിൽ ആദരിച്ചു. മെഡിക്കൽ ക്യാമ്പ് മുനക്കക്കടവ് കോസ്റ്റൽ സിവിൽ പോലീസ് ഓഫീസർ കെ.എൻ നിധിൻ ഉദ്ഘാടനം ചെയ്തു. കായിക താരങ്ങൾക്കുള്ള അവാർഡ് വിതരണം കരാത്തെ മാസ്റ്റർ ഇബ്രാഹിം ചാലിയത്ത് നിർവ്വഹിച്ചു. ക്ലബ് പ്രസിഡന്റ് അബ്ദുൽ ഹാദി അധ്യക്ഷത വഹിച്ചു, സെക്രട്ടറി അസ്ലം സ്വഗതവും ട്രഷറര്‍ മിദ്ലാജ് നന്ദിയും പറഞ്ഞു. ക്ലബ് രക്ഷധികാരി ഫിറോസ് ബഷീർ നേതൃത്വം നൽകി. നിരവധി പ്രവർത്തകരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പിലൂടെ പൊതുജനങ്ങൾക്ക് ആരോഗ്യപരിശോധനയും ആവശ്യമായ വൈദ്യസഹായവും ലഭ്യമാക്കി. ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനൊപ്പം കായികതാരങ്ങളുടെ നേട്ടങ്ങളെ അംഗീകരിക്കുകയും യുവതലമുറയ്ക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
