ചാവക്കാട്: ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടും വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചാവക്കാട് ടൗൺ ചുറ്റിയ പ്രതിഷേധ പ്രകടനം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി റക്കീബ് തറയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ആർ ഹനീഫ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ സ്വാഗതം പറഞ്ഞു. പ്രവാസി വെൽഫെയർ ജില്ല പ്രസിഡന്റ് പി.കെ അക്ബർ, ചാവക്കാട് മുൻസിപ്പൽ പ്രസിഡന്റ് റസാക്ക് ആലുംപടി എന്നിവർ സംസാരിച്ചു. പി.എച്ച് റസാക്ക്, സുഹൈൽ ഒരുമനയൂർ, കെ.വി അലിഘാൻ, മുംതാസ് കരീം, ശിഹാബ് ഒരുമനയൂർ, സുബ്രഹ്മണ്യൻ, സുബൈറ റസാക്ക്, നെദീറ കെ മുഹമ്മദ്, എ.ആർ റസാക്ക്, മുസ്തഫ പഞ്ചവടി എന്നിവർ നേതൃത്വം നൽകി.
