Tuesday, October 13, 2026

‘ഗ്യാനേഷ് കുമാർ രാജിവെക്കണം’; മുതുവട്ടൂർ മേഖല കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല തെളിയിച്ചു

ചാവക്കാട്: ഡൽഹിയിൽ സമരം ചെയ്യുന്ന രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് മുതുവട്ടൂർ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. മുതുവട്ടൂർ സെന്ററിൽ ഡി.സി.സി സെക്രട്ടറി അഡ്വ.ടി.എസ് അജിത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി സക്കീർ കരിക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട്‌ കെ.വി സത്താർ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ ഷർമിള സത്താർ, മുൻ കൗൺസിലർ ബേബി ഫ്രാൻസിസ്, ബ്ലോക്ക്‌ സെക്രട്ടറി നാസർ വഞ്ചിക്കടവ്, ബഷീർ മുതുവട്ടൂർ, സംസ്ക്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം ചെയർമാൻ ആർ.വി.സി ബഷീർ, സുൽഫി പുന്ന തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി ജമാൽ താമരത്ത് നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments