ഗുരുവായൂർ: കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ വനിതാ വിംഗ് ഗുരുവായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്നാം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡണ്ട് രുഗ്‌മിണി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെയർപേഴ്സൺ കെ.എച്ച്.ആർ.എ സുരക്ഷ പദ്ധതി ഫണ്ട് പത്ത് ലക്ഷം രൂപ അന്തരിച്ച സന്ധ്യ ബിനുവിൻ്റെ കുടുംബാഗങ്ങൾക്ക് നൽകി. വനിത വിംഗ് സംസ്ഥാന ട്രഷറർ റഹ്‌മത്ത് ബാബു മുഖ്യാതിഥിയായി. ജില്ല സെക്രട്ടറി ശരണ്യ ജയവിനോജ് സംഘടന സന്ദേശം നൽകി. സംസ്ഥാന- ജില്ല നേതാക്കളായ സി. ബിജുലാൽ, ജി.കെ പ്രകാശ്, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, അമ്പാടി ഉണ്ണികൃഷ്ണൻ, വി.ആർ സുകുമാർ, എൻ.കെ അശോക് കുമാർ, പി.എസ് ബാബുരാജ്, ഒ.കെ.ആർ മണികണ്ഠൻ, രവീന്ദ്രൻ നമ്പ്യാർ, എൻ.കെ രാമകൃഷ്ണൻ,നിധിഷ, രുഗ്മിണി, റോഷ്‌നി, അനിത രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡണ്ട് വി.ആർ റോഷ്‌നി, സെക്രട്ടറി ജി.ആർ രുഗ്‌മിണി, ട്രഷറർ അനിത രാമകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.
