Tuesday, October 13, 2026

സി.പി.എം കടപ്പുറം ലോക്കൽ കമ്മിറ്റി കെ.വി ഷാഹു അനുസ്മരണം സംഘടിപ്പിച്ചു

കടപ്പുറം: സി.പി.എം കടപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.വി ഷാഹു അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ ലൈറ്റ് ഹൗസ് പരിസരത്ത് സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം കെ.വി അഷ്റഫ് പതാക ഉയർത്തി. വൈകീട്ട് തൊട്ടാപ്പ് സുനാമി പുനരധിവാസ കേന്ദ്രത്തിൽ വെച്ച് നടന്ന അനുസ്മരണ പൊതുയോഗം സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ.എം ലത്തീഫ് അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.എസ് പ്രകാശൻ, വസന്ത വേണു, റാഹില വഹാബ്, വാർഡ് മെമ്പർ ഷെജിറ ഷാഹിർ എന്നിവർ സംസാരിച്ചു. എം.എസ് നൗഫൽ സ്വാഗതവും സി.കെ വേണു നന്ദിയും പറഞ്ഞു. സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറി, കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗം, കടപ്പുറം ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പാർട്ടിയെ നയിച്ച നേതാവായിരുന്നു കെ.വി ഷാഹു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments