Sunday, October 11, 2026

ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിടിച്ചു; വയോധികൻ മരിച്ചു

തളിക്കുളം: ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു. തളിക്കുളം കൊപ്രക്കളം പടിഞ്ഞാറ് അമ്പലത്ത് വീട്ടിൽ അബൂബക്കർ (70) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ ആദ്യം വലപ്പാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് യാത്രികനും പരിക്കേറ്റു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments