ഗുരുവായൂർ: കേസിലെ വിവരങ്ങൾ പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ധനീഷ് കുമാറിനെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. 2026 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഈ സമയത്ത് പോലീസ് ആസ്ഥാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ധനീഷ് കുമാർ എറണാകുളം സ്വദേശിയായ യുവതിയിൽ നിന്ന് 14 ലക്ഷത്തിലധികം രൂപയും 82,000 രൂപ വില വരുന്ന പുതിയ ഐഫോണും ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്നാണ് പരാതി. ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായാണ് ഇയാൾ പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു.
