Thursday, October 8, 2026

ദേശീയ വനിതാ കമ്മീഷൻ അംഗം  അഡ്വ. നിവേദിത സുബ്രഹ്മണ്യന് ചാവക്കാട് ബാർ അസോസിയേഷൻ സ്വീകരണം നൽകി

ചാവക്കാട്: ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിതയായ അഡ്വ. നിവേദിത സുബ്രഹ്മണ്യന് ചാവക്കാട് ബാർ അസോസിയേഷൻ സ്വീകരണം നൽകി. പോക്സോ കോടതി ജഡ്ജ് അഡ്വ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോബി ഡേവീസ്  അധ്യക്ഷത വഹിച്ചു.  സബ് ജഡ്ജ് എസ്. ലക്ഷ്മി ഉപഹാരം നൽകി ആദരിച്ചു. മജിസ്ട്രേറ്റ് ശാരിക സത്യൻ, മുൻസിഫ് എസ്.ജെ അരവിന്ദ്, അഡ്വ. ജെറി കെ. ജോസ്, അഡ്വ. ഗോപിനാഥ് പൈ, അഡ്വ. സുഭാഷ് കുമാർ, അഡ്വ. വേണുഗോപാൽ മുള്ളത്ത്, അഡ്വ. ക്ലാർക്ക് പ്രസിഡന്റ് അജിത് കുമാർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments