ഗുരുവായൂർ: ഗുരുവായൂർ മേലിട്ട് പാലത്തിങ്കൽ തറവാട്ട് സംഗമം 33-ാം വാർഷികം ആഘോഷിച്ചു. താമരയൂർ എം.എഫ് രാജുവിന്റെ വസതിയിൽ ചേർന്ന തറവാട്ട് സദസ്സ് ബിഷപ്പ് ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. സംഗമം പ്രസിഡണ്ട് എം.ടി സണ്ണി അധ്യക്ഷത വഹിച്ചു. കാവീട് പള്ളി വികാരി ഫാദർ ഫ്രാൻസിസ് നീലങ്കാവിൽ മുഖ്യാതിഥിയായി. രക്ഷാധികാരി ഫാദർ. വർഗീസ് പാലത്തിങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി. പ്രൊഫ. എം.ഡി ജോസ് അന്തരിച്ചവരെ അനുസ്മരിച്ചു. വർക്കിംഗ് പ്രസിഡണ്ട് എം.എഫ് ജോയ് ആമുഖ പ്രസംഗം നടത്തി. ഗുരുവായൂർ അർബൻ ബാങ്ക് പ്രസിഡണ്ട് എ.ടി സ്റ്റീഫൻ വിദ്യാഭ്യാസ രംഗത്തെ വിജയികൾക്കും കലാ -കായിക പരിപാടികളിൽ പങ്കെടുത്തവർക്കുമുളള സമ്മാനദാനം നിർവഹിച്ചു. സംഗമം വൈസ് പ്രസിഡണ്ട് എം.വി തോമസ്, സെക്രട്ടറി നിതിൻ ചാർലി, ട്രഷറർ ഫ്രാൻസിസ് സേവിയർ, ഭാരവാഹികളായ മെറീന സൈമൺ, എം.എം ബോസ്കോ, എം.ജെ ജോസ്, ട്വിങ്കിൾ ട്രിജോ, ഡോ. എം.ജെ ബിജു തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായി. തറവാട്ട് സദസ്സിന് മുന്നോടിയായി കാവീട് പള്ളിയിൽ ഫാദർ വർഗീസ് പാലത്തിങ്കൽ കാർമികനായി വിശുദ്ധ കുർബാനയും ഒപ്പീസും നടന്നു.
