Thursday, October 8, 2026

‘കരുണയുടെ പാഠം’; കോട്ടപ്പടി അഭയഭവൻ സന്ദർശിച്ച് പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ വിദ്യാർത്ഥികൾ

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ കോട്ടപ്പടി അഭയഭവൻ സന്ദർശിച്ചു. പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും അഭയഭവനിലെത്തി വയോജനങ്ങളായ അഗതികൾക്കൊപ്പം ഒരു പകൽ ചെലവഴിച്ചത്. മുതിർന്നവരോടുള്ള ബഹുമാനവും കുടുംബ ബന്ധങ്ങളുടെ വിലയും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം. കുട്ടികൾ സോപ്പ്, സോപ്പ് പൊടി, ബിസ്ക്കറ്റ് എന്നിവ സമ്മാനമായി നൽകി. അന്തേവാസികൾക്കൊപ്പം മധുര പലഹാരങ്ങൾ കഴിച്ചും പാട്ട് പാടിയും സമയം ചെലവഴിച്ചാണ് വിദ്യാർത്ഥികൾ മടങ്ങിയത്. സ്റ്റാഫ് സെക്രട്ടറി എം.കെ സലീം, എസ്.കെ പ്രിയ, എ.എസ് സന്ധ്യ എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments