സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 70,40,000 രൂപ കൈക്കലാക്കിയ ശേഷം മുങ്ങിയ കോൺഗ്രസ് നേതാവിനെ പിടികൂടാതെ പോലീസ് സഹായിക്കുന്നതായി ആക്ഷേപം. കേസെടുത്ത് ഒരു മാസമാവാറായിട്ടും കോൺഗ്രസ് നേതാവിനെ കണ്ടെത്താൻ പോലീസ് കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. രാഷ്ട്രീയ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറി അകലാട് കാട്ടിലപ്പള്ളി സ്വദേശി നൂറു എന്ന സുനീറാണ് 70,40,000 രൂപ കൈക്കലാക്കി മുങ്ങിയത്. ഇയാളെ പോലീസ് സംരക്ഷിക്കുന്നതായി ആരോപിച്ച് കഴിഞ്ഞ ദിവസം സിപിഎം പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.
