കുന്നംകുളം: കുന്നംകുളം – കോഴിക്കോട് പാതയിൽ പാറേമ്പാടത്ത് ബസ്സും ടോറസ്സും കൂട്ടിയിടിച്ച് അപകടം. 15ഓളം പേർക്ക് പരിക്ക്. അമിത വേഗതയിൽ കുന്നംകുളം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ്, മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടോറസ്സിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസ് ഡ്രൈവർക്ക് സാരമായ പരിക്കുണ്ട്. ഇയാളെ ബസ്സിൻ്റെ മുൻഭാഗം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്.
