Monday, October 5, 2026

തൊഴിയൂർ ഐ.സി.എ കോളേജിൽ എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് സംഘർഷം. എം.എസ്.എഫ് നേതാവിന് പരിക്ക്

ഗുരുവായൂർ: തൊഴിയൂർ ഐ.സി.എ കോളേജിൽ എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് സംഘർഷം. എം.എസ്.എഫ് നേതാവിനെ പരിക്കേറ്റു. ബി.ബി.എ മൂന്നാം വർഷ വിദ്യാർത്ഥിയും എം എസ്.എഫ് യൂണിറ്റ് പ്രസിഡൻ്റുമായ ബാസിലിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചുണ്ടിനും,മുഖത്തും തലയ്ക്കും പരിക്കേറ്റ ബാസിലിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോമിനേഷൻ നടപടിക്രമങ്ങൾ നടക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ മനഃപൂർവം അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് യു.ഡി.എസ്.എഫ് നേതാക്കൾ ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments