പുന്നയൂർക്കുളം: എസ്.ഡി.പി.ഐ പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സമാപിച്ചു. എസ്.ഡി.പി.ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഫാറൂഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സുബൈർ ഐനിക്കൽ അധ്യക്ഷ വഹിച്ചു. മണ്ഡലം സെക്രട്ടറി സക്കരിയ പൂക്കാട്ട്, യങ് ഡെമോക്രാറ്റ്സ് ജില്ലാ ജില്ലാ ജോയിന്റ് കൺവീനർ ജബ്ബാർ അണ്ടത്തോട്, യങ് ഡെമോക്രാറ്റ്സ് ഗുരുവായൂർ അസംബ്ലി പ്രസിഡന്റ് ഷാഫി വടേരി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി മുജീബ് എരിഞ്ഞിക്കൽ സ്വാഗതവും പഞ്ചായത്ത് ട്രഷറര്‍ ആഷിൽ പറഞ്ഞു.
