കടപ്പുറം: തൊട്ടാപ്പിൽ വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ പിടികൂടി. കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട് തോട്ടക്കര വീട്ടിൽ റഹ്മത്ത് അലിയുടെ വീട്ടുവളപ്പിലാണ് വലയിൽ കുടുങ്ങിയ നിലയിൽ മലമ്പാമ്പിനെ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം. പരിസര ശുചീകരണത്തിനായി പുറത്തിറങ്ങിയ വീട്ടമ്മ സുലൈഖ അലിയാണ് വലയിൽ കുടുങ്ങി കിടന്ന മലമ്പാമ്പിനെ ആദ്യം കണ്ടത്. ഉടൻ തന്നെ മറ്റുള്ളവരെ വിവരമറിയിച്ചു. വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചതോടെ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ വലയിൽ നിന്ന് പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. പിന്നീട് മലമ്പാമ്പിനെ കൊണ്ടുപോയി.
