ഗുരുവായൂർ: ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു .യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു, ചാവക്കാട് ടൗണിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി റിഷി ലാസർ ക്വിറ്റ് ഇന്ത്യ ദിന സന്ദേശം നൽകി. നിയോജക മണ്ഡലം സെക്രട്ടറി നവീൻ മുണ്ടൻ ലഹരിവിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മണ്ഡലം സെക്രട്ടറിമാരായ മിഥുൻ മണത്തല, ഷുഹൈബ് വഞ്ചിക്കടവ്, നഗരസഭ കൗൺസിലർ സനൂപ് താമരത്ത്, കടപ്പുറം മണ്ഡലം പ്രസിഡന്റ് ജാസിം ചാലിൽ, യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം മുൻ പ്രസിഡന്റ് ഫവാസ് കൂറ്റംപറമ്പത്ത് എന്നിവർ സംസാരിച്ചു. ഷിഹാദ് തിരുവത്ര, സുഹാസ് ആലുങ്ങൽ എന്നിവർ പങ്കെടുത്തു.

ഗുരുവായൂർ: യൂത്ത് കോൺഗ്രസ് തൈക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും സംഘടിപ്പിച്ചു. ചൊവല്ലൂർപ്പടി സെൻ്ററിൽ കോൺഗ്രസ് തൈക്കാട് മണ്ഡലം പ്രസിഡൻ്റ് ബി.വി ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ.ആർ അരുൺ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജെയ്സൺ ആൻ്റോ, ഗുരുവായൂർ മുൻസിപ്പാലിറ്റി ആറാം വാർഡ് കൗൺസിലർ ജലീൽ പണിക്കവീട്ടിൽ എന്നിവർ സംസാരിച്ചു. മണലൂർ നിയോജക മണ്ഡലം സെക്രട്ടറി മുഹമ്മദ് ഫവാസ് പ്രതിജ്ഞ ചൊല്ലി. യൂത്ത് കോൺഗ്രസ് നേതാക്കളായ ആർ.വി ഫൈസൽ, ചാക്കോ സി ജോസഫ്, സനീഷ് തൈക്കാട്, അഭിനവ് സുരേഷ് എന്നിവർ സന്നിഹിതരായി. മണലൂർ നിയോജക മണ്ഡലം സെക്രട്ടറി നവീൻ പാലുവായ് നന്ദി പറഞ്ഞു.

കടപ്പുറം: യൂത്ത് കോൺഗ്രസ് കടപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി നവീൻ മുണ്ടൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജാസിം ചാലിൽ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സാഹിൽ ക്വിറ്റ് ഇന്ത്യ ദിന സന്ദേശം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ നിഹാം, ഹർഷാദ്, അജ്മൽ, ഷിഹാബ് എന്നിവർ നേതൃത്വം നൽകി.

ഒരുമനയൂർ: യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റിന്ത്യാ ദിനവും അനുസ്മരിച്ചു.വാർഡ് മെമ്പർ ഹിഷാം കപ്പൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അശ്വിൻ ചാക്കോ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.സി വിനോദ്, ജിഷ്ണു, ഒ.യു വിഷ്ണു, അമാൻ അൻവർ, വി.എസ് അഭിഷേക്, മുഹമ്മദ് ചാൾസ് ചാക്കോ, മനു ആന്റോ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.

പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. മറ്റത്ത് നടന്ന ചടങ്ങിൽ സ്വാതന്ത്യസമര സേനാനികളെ അനുസ്മരിച്ചു. കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാർ ക്വിറ്റ് ഇന്ത്യ സന്ദേശം നൽകി. പാവറട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സി.ജെ സ്റ്റാൻലി ക്വിറ്റ് ഇന്ത്യ ദിനമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡി.സി സി സെക്രട്ടറി എ.ടി സ്റ്റീഫൻ മാസ്റ്റർ, മണ്ഡലം പ്രസിഡൻ്റുമാരായ ഷാജു തരകൻ, പ്രസാദ് വാക, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ റൂബി ഫ്രാൻസിസ്, അപ്പു ആളൂർ, അഡ്വ. പി.വി നിവാസ്, ജെയ്സൺ ചാക്കോ, ജസ്റ്റിൻ കൂനാമുച്ചി, എ.പി ബാബു മാസ്റ്റർ, വർഗ്ഗീസ് മാനത്തിൽ, കെ.പി വിവേകൻ, ജോൺ കാക്കശ്ശേരി, പി.എൻ സുന്ദരൻ, ഷെൽബിൻ കെ.എസ്, ജോബിൻ ജോസ്, ബിബിൻ സെബി എന്നിവർ സംസാരിച്ചു.

