ചാവക്കാട്: യുഡിഎഫ് സർക്കാരിന്റെ അപ്രഖ്യാപിത പവർ കട്ടിനെതിരെ സിപിഎം മണത്തല ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മടേക്കടവിൽ നിന്നാരംഭിച്ച പ്രകടനം ചാവക്കാട് ബീച്ചിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു. ലോക്കൽ സെക്രട്ടറി എ.എ മഹേന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഹസ്സൻ മുബാറക്ക്, കെ.എം അലി, കെ.വി ശശി എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.പി രഞ്ജിത് കുമാർ, കെ.എസ് അനിൽകുമാർ, കെ.വി സന്തോഷ്, കെ.സി പ്രേമൻ, മഞ്ജുഷ സുരേഷ്, സുഗുണൻ, ഇല്യാസ് എന്നിവർ നേതൃത്വം നൽകി.
