Sunday, July 26, 2026

പന്നിത്തടത്ത് ആംബുലൻസും ഇന്നോവ  കാറും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കുന്നംകുളം: അക്കിക്കാവ് -കേച്ചേരി ബൈപ്പാസ് റോഡിൽ പന്നിത്തടത്ത് രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലൻസും ഇന്നോവ  കാറും കൂട്ടിയിടിച്ച് അപകടം. ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ കൂട്ടിരിപ്പുകാരായ ഒരു സ്ത്രീ ഉൾപ്പെടെ  രണ്ട് പേർക്കും കാറിലെ യാത്രക്കാർക്കും പരിക്ക്. രോഗിയുമായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന 108 നമ്പർ ആംബുലൻസിൽ എതിരെ വന്നിരുന്ന  ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ഇന്നോവ കാർ മറ്റൊരു കാറിനെ മറികടക്കുവാനുള്ള ശ്രമത്തിനിടയിലാണ്  അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ  പുറകിലോട്ട് നീങ്ങിയ ഇന്നോവ കാർ തൊട്ടു പുറകിൽ ഉണ്ടായിരുന്ന മറ്റൊരു കാറിലും ഇടിച്ചു. മൂന്നു വാഹനങ്ങളുടെയും മുൻവശം തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ പന്നിത്തടം അൽ അമീൻ ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments