Sunday, July 26, 2026

കെ.എസ്.യു ജില്ലാ പഠന ക്യാമ്പ് ഗുരുവായൂരിൽ സമാപിച്ചു

ഗുരുവായൂർ: കെ.എസ്.യു ജില്ലാ പഠന ക്യാമ്പ് ഗുരുവായൂരിൽ സമാപിച്ചു. ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന പഠന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് ആര്‍. രവികുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ഷര്‍ബനസ് പണിക്കവീട്ടില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ് സൂരജ്, യു.ഡി.എഫ് ചെയര്‍മാന്‍ പ്രതീഷ് ഓടാട്ട്, കെ.എസ്.യു ജില്ല ജനറല്‍ സെക്രട്ടറിമാരായ ജോയല്‍ എബ്രഹാം, സ്മിയോ ജോസ്, ഷിനാസ് കരുയന്നൂര്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജുക്കുട്ടന്‍, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍, കെ.പി.സി.സി വക്താവ് വി.ആര്‍. അനൂപ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി

RELATED ARTICLES
- Advertisment -

Most Popular

Recent Comments