Friday, July 24, 2026

രാഹുൽഗാന്ധിയുടെ അറസ്റ്റ്; ചാവക്കാട് നഗരത്തിൽ കോൺഗ്രസ് പ്രതിഷേധം

ചാവക്കാട്: രാജ്യത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങൾക്കും ന്യായമായ ആവശ്യങ്ങൾക്കും വേണ്ടി പോരാടുന്ന രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്  ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ ചത്വരത്തിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ്റ്റാൻ്റ് പരിസരത്തെ പ്രതിഷേധ യോഗത്തോടെ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് കെ. നവാസ്, യുഡിഎഫ് കൺവീനർ കെ.വി ഷാനവാസ്, നേതാക്കളായ പി.എ നാസർ, എം.എസ് ശിവദാസ്, കെ.വി ലാജുദ്ധീൻ, ടി.എച്ച് റഹീം, അനീഷ് പാലയൂർ, ആലിപ്പിരി പ്രദീപ്, സന്ദീപ് പുന്ന, ഷുക്കൂർ കോനാരത്ത്, അബ്ദുൾ ഖാദർ കുഞ്ചേരി, രാമി, അബു, ഷൗക്കത്ത് മണത്തല, ഇസ്‌ഹാഖ് മണത്തല, ജബ്ബാർ പുന്ന തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments