Friday, July 24, 2026

‘ശുചിത്വ പുന്നയൂർ’ പദ്ധതിക്ക് തുടക്കമായി

പുന്നയൂർ:പുന്നയൂർ പഞ്ചായത്തിലെ മുഴുവൻ റോഡുകളും വൃത്തിയാക്കി നാടിന്റെ ശുചിത്വം ഉറപ്പുവരുത്തുന്ന ‘ശുചിത്വ പുന്നയൂർ’ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് റസ്‌ല റഹീം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും റോഡരികുകളിൽ വളർന്നുനിൽക്കുന്ന കാടുകളും വള്ളികളും ഉൾപ്പെടെ പ്രത്യേക മെഷീൻ ഉപയോഗിച്ച് വെട്ടിമാറ്റി വൃത്തിയാക്കുന്നതാണ് ഈ സമഗ്ര ശുചീകരണ പദ്ധതി. ​​നാടിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ സുരക്ഷിതമായ യാത്രാസൗകര്യത്തിനും ഒരുപോലെ ഉപകരിക്കുന്ന ഈ പദ്ധതി വിജയകരമാക്കാൻ മുഴുവൻ പൊതുജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.
​ഉദ്ഘാടന ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നസീറ അഹമ്മദ്, പഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ സലീം കുന്നമ്പത്ത്, മുഹമ്മദ് അസ്ലം എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments