Wednesday, July 22, 2026

തുളസീദാസ് കോട്ടപ്പടിക്ക് കതിർ പുരസ്‌കാരം

മൊഴി പബ്ലിക്കേഷൻ്റെ 5 -ാമത്തെ കതിർ പുരസ്‌കാരം തുളസീദാസ് കോട്ടപ്പടിക്ക്. തുളസീദാസ് കോട്ടപ്പടിയുടെ “നീലക്കണ്ണുകളുള്ള പാവക്കുട്ടി” എന്ന ചെറുകഥ സമാഹാരമാണ് പുരസ്ക്കാരത്തിന് അർഹമായതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എഴുത്തുകാരുടെ നല്ല സൃഷ്ടികൾ കണ്ടെത്തി നൽകി വരുന്നതാണ് മൊഴി പബ്ലിക്കേഷൻ ഏർപ്പെടുത്തിയ കതിർപുരസ്‌ക്കാരം. ഡോ. ശ്രീകുമാർ തുഞ്ചൻപറമ്പ് ചെയർമാനായി പ്രവർത്തിച്ച് വരുന്ന അവാർഡ് കമ്മിറ്റിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്. ആഗസ്റ്റ് മാസത്തിൽ നടക്കുന്ന പുരസ്കാര വിതരണം ചടങ്ങിൽ പ്രത്യേകം തയ്യാറാക്കിയ ശില്പവും പ്രശംസ പത്രവും പൊന്നാടയും സമർപ്പിക്കും. ഗുരുവായൂർ കൃഷ്ണൻകുട്ടി, ബാബു കാരാട്, അബ്‌ദുൾ ഖാദർ കൈനിക്കര, ജബ്ബാർ മതിലകം എന്നിവർ വാർത്താ സമ്മേനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments