Wednesday, July 22, 2026

ചാവക്കാട് കോടതി സമുച്ചയം ഉദ്ഘാടനം; സംഘാടകസമിതി രൂപീകരണയോഗം ചേർന്നു

ചാവക്കാട്: നിർമ്മാണം പൂർത്തീകരിച്ച പുതിയ  ചാവക്കാട് കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടകസമിതി രൂപീകരണയോഗം ചേർന്നു. പുതിയ കോടതി സമുച്ചയത്തിന് മുന്നിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം എൻ.കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് ജോബി ഡേവിഡ് അധ്യക്ഷത വഹിച്ചു.  ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ, വാർഡ് കൗൺസിലർ ഷർമിള സത്താർ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, വൈസ് ചെയർമാൻ കെ.കെ ജോതിരാജ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ ഷിബു, ചാവക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  പി. യതീന്ദ്രദാസ്, ഗുരുവായൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ടി ഹംസ, ബാർ അസോസിയേഷൻ സെക്രട്ടറി ജെറി കെ ജോസ്, ഗവൺമെന്റ് പ്ലീഡർമാരായ അഡ്വ. കെ.ആർ രജിത് കുമാർ, അഡ്വ. കെ.എസ് ബിനോയ്, സിജു മുട്ടത്ത്, മുൻസിപ്പൽ ജഡ്ജി എസ്. ജെ അരവിന്ദ്, സബ് ജഡ്ജി എസ്. ലക്ഷ്മി,  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് സ്പെഷ്യൽ ജഡ്ജി  ആർ. സുരേഷ് കുമാർ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്  വി. ശാരിക സത്യൻ, അഡ്വ. ടി.എസ് അജിത്ത്   തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments